കൊച്ചി: മുൻനിര ഡ്രൈ ഫ്രൂട്സ്, നട്സ്, സീഡ്സ് റീട്ടെയില്‍ ശൃംഖലയായ പാം ട്രീ ഈ വർഷം ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും കൊച്ചി വൈറ്റില ബൈപാസ്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലും പുതിയ ഔട്ട്ലറ്റുകള് തുറക്കും.
ഈവർഷം അവസാനത്തോടെ ഔട്ട്ലറ്റുകളുടെ എണ്ണം കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 25 ആക്കുകയാണു ലക്ഷ്യം. ഇതോടൊപ്പം യുഎഇയില്‍ അഞ്ച് പുതിയ ഔട്ട്ലറ്റുകള്‍കൂടി ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും.
19-ാമത്തെ ഔട്ട്ലറ്റ് കോഴിക്കോട് തുറന്നു. പാംട്രീ സ്ഥാപകനും എംഡിയുമായ കെ.സി. ഷമീര്‍, ഡയറക്ടര്‍ കെ.സി. ഷംനാസ് എന്നിവർ ഉദ്ഘാടനം ചെയ്തു. സിനിമാതാരങ്ങളായ അജു വര്‍ഗീസ്, അര്ജുന് അശോകന്, ബാലു, പത്മസൂര്യ, അപര്‍ണ ദാസ്, അദിതി രവി, ഗോപിക അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
2016ല്‍ കൊച്ചിയിലും യുഎഇയിലുമായി പ്രവര്‍ത്തനമാരംഭിച്ച കമ്പനി ലോകമെമ്പാടും നിന്ന് നേരിട്ടു ശേഖരിച്ചെത്തിക്കുന്ന വിവിധതരം ഈന്തപ്പഴങ്ങള്‍, നട്സ്, ഡ്രൈ ഫ്രൂട്സ്, സുഗന്ധവ്യഞ്ജനങ്ങള്‍, സീഡ്സ്, ചോക്ലേറ്റ്, ഗിഫ്റ്റ് പാക്കറ്റുകള്‍, പ്രീമിയം എഫ് ആന്‍ഡ് ബി ബ്രാന്‍ഡുകള്‍ എന്നിവയുടെ വിപണനത്തിലൂടെയാണ് വളര്‍ച്ച നേടിയത്.